16 April 2024 Tuesday

കടവല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്

ckmnews

കടവല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ്

അഞ്ച് പേർക്ക് പരിക്ക്


പെരുമ്പിലാവ്:കടവല്ലൂരിൽ കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു,ആരുടെയും പരിക്ക് ഗുരുതരമല്ല.കളവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം 

ചൊവ്വാഴ്ച പുലർച്ചെ 4:30 നാണ് അപകടം നടന്നത്.കർണ്ണാടകയിൽ നിന്നും 13 പേരുമായി

ശബരിമലയിലേക്ക് പുറപ്പെട്ട  അയ്യപ്പ ഭക്തർ സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.കർണാടക സ്വദേശികളായ 29 വയസ്സുള്ള കുമാർ, 24 വയസ്സുള്ള രാഘവേന്തർ 21 വയസ്സുള്ള അശ്വനാഥ്, 22 വയസ്സുള്ള ശേഖർ, 17 വയസ്സുള്ള സുദർശൻ എന്നിവർക്കാണ് പരിക്കേറ്റത്.അപകടത്തിൽ കുമാറിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.അപകടത്തെ തുടർന്ന് ട്രാവലർ സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു.പരിക്കേറ്റവരെ കുന്നംകുളം 108 ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവശിപ്പിച്ചു.  കടവല്ലൂർ റോയൽ പ്ലാസ ഓഡിറേറാറിയത്തിനു സമീപത്താണ് അപകടം മുണ്ടായത്.കർണ്ണാടകയിൽ നിന്ന് ശബരിമലക്ക് പോയിരുന്ന ടമ്പോ ട്രാവലറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ വാഹനത്തിന്റെ ഒരുവശം പൂർണ്ണമായും തകർന്നു.

അപകടത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റും തകർന്നു ,ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും കുന്നംകുളം പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.