Sports
വിവാദ റഫറി അന്റോണിയോ ലാഹോസ് ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങൾ നിയന്ത്രിക്കില്ല

വിവാദ റഫറി അന്റോണിയോ മാത്യു ലാഹോസ് ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങൾ നിയന്ത്രിക്കില്ല. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കണ്ട മത്സരമായിരുന്നു അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരം. മത്സരം നിയന്ത്രിച്ച റഫറി അന്റോണിയോ മാത്യു ലാഹോസ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു. 18 കാര്‍ഡുകളാണ് ലാഹോസ് പുറത്തെടുത്തത്. വിവാദ തീരുമാനങ്ങളിലൂടെ ശ്രദ്ധേയനായ സ്പാനിഷ് റഫറി ഇനി ഖത്തര്‍ ലോകകപ്പിന് ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്.