25 March 2023 Saturday

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

ckmnews

കണ്ണൂര്‍ : കണ്ണൂർ തളിപ്പറമ്പിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ മിഫ്സലു റഹ്മാൻ (22) ആണ് മരിച്ചത്.


പരിയാരം മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർത്ഥി ആണ് മിഫ്സലു റഹ്മാൻ. രാവിലെ ദേശീയ പാതയിൽ ഏഴാം മൈലിലായിരുന്നു അപകടം ഉണ്ടായത്.