25 April 2024 Thursday

പഴഞ്ഞി കോട്ടോലിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മറിഞ്ഞു.

ckmnews



പെരുമ്പിലാവ് : പഴഞ്ഞി കോട്ടോലിൽ  നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മറിഞ്ഞു. അപകടത്തിൽ ട്രാവലർ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. 


ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. വട്ടംപാടം ഭാഗത്തുനിന്ന് പെരുമ്പിലാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽ പെട്ടത്. ശക്തമായ മഴയെ തുടർന്ന് റോഡ് കൃത്യമായി കാണാൻ കഴിയാത്തതിനെത്തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.


അപകടത്തെതുടർന്ന് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. അപകട വിവരമറിഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. നിയന്ത്രണം വിട്ടു മറിഞ്ഞ ടെമ്പോ ട്രാവലറിന്റെ ഒരുവശം പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്.