28 March 2024 Thursday

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു . ഒരു പവന് 39840

ckmnews

തിരുവനന്തപുരം: സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ കൂടിയിരുന്നു. സംസ്ഥാനത്ത് 40000 ത്തിനോട് അടുക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  39840 രൂപയാണ്. 


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണിയിൽ ഇന്നത്തെ വില 4980  രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 10 രൂപ കുറഞ്ഞു. വിപണിയിലെ വില 4115 രൂപയാണ്. 


സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ശനിയാഴ്ച വെള്ളിയുടെ വില ഉയർന്നിരുന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 73 രൂപയാണ്. 


യും ഉയർന്നു.  ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപയാണ് വർദ്ധിച്ചത്. വിപണിയിൽ നിലവിൽ  ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 73 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 


ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 


ഡിസംബർ 1 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 39,000 രൂപ  

ഡിസംബർ 2 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 39,400 രൂപ  

ഡിസംബർ 3 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 39,560 രൂപ

ഡിസംബർ 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,560 രൂപ

ഡിസംബർ 5 -  ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 39,680 രൂപ

ഡിസംബർ 6 -  ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 39,440 രൂപ

ഡിസംബർ 7 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 39,600 രൂപ

ഡിസംബർ 8 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,600 രൂപ 

ഡിസംബർ 9 -  ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 39,800 രൂപ

ഡിസംബർ 10 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 39,920 രൂപ

ഡിസംബർ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,920 രൂപ