25 April 2024 Thursday

സംസ്ഥാനത്ത് ശക്തമായ മഴ, കാറ്റ്; 11 ജില്ലകളിൽ യെലോ അലർട്ട്

ckmnews

മാന്‍ഡോസ് ചുഴലിക്കാറ്റ് ദുര്‍ബലമായെങ്കിലും സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട  ജില്ലകളിലൊഴികെ  യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു.   വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മാന്‍ഡോസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി  വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകത്തിനും വടക്കൻ കേരളത്തിനും മുകളിലായി സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണം.