19 April 2024 Friday

പെരുമ്പറമ്പ് പുത്രകാമേഷ്ടിയാഗം ജയമാനനും പത്‌നിയെയും നിശ്ചയിച്ചു പുത്രകാമേഷ്ടി യാഗമനുഷ്ടിക്കുന്നത് ചങ്ങരംകുളം കല്ലൂർമ്മ സ്വദേശികളായ ശങ്കരനാരായണൻ നമ്പൂതിരി, പത്‌നി ശ്രീഷ അന്തർജനം എന്നിവർ

ckmnews

പെരുമ്പറമ്പ് പുത്രകാമേഷ്ടിയാഗം ജയമാനനും പത്‌നിയെയും നിശ്ചയിച്ചു


പുത്രകാമേഷ്ടി യാഗമനുഷ്ടിക്കുന്നത് ചങ്ങരംകുളം കല്ലൂർമ്മ സ്വദേശികളായ ശങ്കരനാരായണൻ നമ്പൂതിരി, പത്‌നി ശ്രീഷ അന്തർജനം എന്നിവർ


എടപ്പാൾ: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന അതിവിശിഷ്ടമായ പുത്രകാമേഷ്ടി യാഗങ്ങളിലെ ജയമാനനെയും പത്‌നിയെയും തിരഞ്ഞെടുത്തു.ചങ്ങരംകുളത്തിനടുത്ത കല്ലൂർമ്മ തോട്ടുപുറത്ത് മനയിൽ ശങ്കരനാരായണൻ നമ്പൂതിരി, പത്‌നി ശ്രീഷ അന്തർജനം എന്നിവരാണ് ഫെബ്രുവരി 22 മുതൽ 28 വരെ നടക്കുന്ന യാഗത്തിലെ യജമാന പത്‌നി പദമനുഷ്ടിക്കുക.യാഗമാരംഭിക്കുന്നതിന് 41 ദിവസം മുൻപ് മുതൽ കഠിനമായ വ്രതമനുഷ്ടിച്ചാണ് ഇവർ യാഗശാലയിലേക്ക് പുറപ്പെടുക. വൈദിക, താന്ത്രിക മേഖലയിലെ പണ്ഡിതനാണ് ശങ്കരനാരായണൻ നമ്പൂതിരി.പുത്രസൗഭാഗ്യത്തിനും സത്പുത്ര ലബ്ധിക്കുമായാണ് യാഗം നടത്തുന്നത്. സന്താന സൗഭാഗ്യമില്ലാത്ത ദമ്പതിമാർക്കും സത്സന്താനമാഗ്രഹിക്കുന്നവർക്കും യാഗ ദിവസങ്ങളിലെ സവനങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം നേടാം.പങ്കെടുക്കുന്നവർക്ക് ബുക്ക് ചെയ്യാനായി വെബ് സൈറ്റ് പ്രവർത്തന സജ്ജമായിട്ടുണ്ട്. അത്യപൂർവമായും പുരാണങ്ങളിൽ പരാമർശിപ്പിക്കപ്പെട്ടിട്ടുള്ളതുമാണ് പുത്രകാമേഷ്ടിയാഗം.

യോഗത്തിൽ ചെയർമാൻ ഡോ.കെ.വി.കൃഷ്ണൻ അധ്യക്ഷനായി. ചീഫ് കോ-ഓർഡിനേറ്റർ പി.എം.മനോജ് എമ്പ്രാന്തിരി,ജന.കൺവീനർ അഡ്വ.കെ.ടി.അജയൻ, കെ.എം.പരമേശ്വരൻ നമ്പൂതിരി, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, യു.വിശ്വനാഥൻ, ഉണ്ണി ശുകപുരം, രാജേഷ് പ്രശാന്തിയിൽ, ശ്രീനി ആവണി,  കെ.ടി.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.യാഗവേദിയിൽ സാംസ്‌കാരിക പരിപാടികൾ

യാഗവേദിയിൽ എല്ലാ ദിവസവും വൈവിധ്യമാർന്ന കലാവിരുന്നുകൾ അവതരിപ്പിക്കാൻ ഭക്തർക്ക് അവസരം നൽകും. താൽപര്യമുള്ളവർ 9526739245 നമ്പറിലോ വാട്‌സാപ്പിലോ ബന്ധപ്പെടണം.