23 April 2024 Tuesday

500 ജെറ്റ്‌ലൈനര്‍ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ .

ckmnews

500 ജെറ്റ്‌ലൈനര്‍ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ .


ന്യൂഡല്‍ഹി: 500 ജെറ്റ്‌ലൈനര്‍ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ. എയര്‍ബസ്, ബോയിങ് എന്നീ കമ്പനികളില്‍ നിന്നാവും വിമാനങ്ങള്‍ വാങ്ങുകയെന്നും വാര്‍ത്താ എജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു. ഇതിനായി എയര്‍ ഇന്ത്യ ആയിരം കോടി ഡോളറോളം ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ട്.എയര്‍ബസ് A350, ബോയിങ്ങ് 787, 777, എന്നീ വിമാനങ്ങളാണ് എയര്‍ ഇന്ത്യ വാങ്ങുക. എന്നാല്‍ എയര്‍ ഇന്ത്യയോ ബോയിങ്ങോ എയര്‍ബസോ വാര്‍ത്തകളോടു പ്രതികരിച്ചിട്ടില്ല.ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയതിനു പിന്നാലെ വമ്പന്‍ അഴിച്ചുപണികള്‍ക്ക് എയര്‍ ഇന്ത്യ ഒരുങ്ങുന്നതായാണ് സൂചന. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സഹ ഉടമസ്ഥതയിലുള്ള വിസ്താര എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ ലയിച്ചിരുന്നു. ഇതോടെ 218 വിമാനങ്ങളുമായി ഇന്ത്യയിലെ എറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ ആഭ്യന്തര കാരിയറുമായി എയര്‍ ഇന്ത്യ മാറിയിരുന്നു 1932-ല്‍ ജെ.ആര്‍.ഡി. ടാറ്റ ആരംഭിച്ച എയര്‍ ഇന്ത്യ 1953-ല്‍ ദേശസാത്കരിക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം വീണ്ടെടുത്തത്