24 April 2024 Wednesday

ഹ്രസ്വ സന്ദർശനാർത്ഥം യുഎഇ യിൽ എത്തിയ ഖദീജ മുത്തേടത്തിന് സ്വീകരണം നൽകി

ckmnews

ഹ്രസ്വ സന്ദർശനാർത്ഥം യുഎഇ യിൽ എത്തിയ ഖദീജ മുത്തേടത്തിന് സ്വീകരണം നൽകി


ചങ്ങരംകുളം:ഹ്രസ്വ സന്ദർശനാർത്ഥം യുഎഇ യിൽ എത്തിയ ഖദീജ മുത്തേടത്തിന് അബുദാബി പൊന്നാനി മണ്ഡലം കെഎംസിസി സ്വീകരണം നൽകി.സംസ്ഥാന ചരിത്രത്തിലെ ഏറ്റവും  പ്രായം കുറഞ്ഞ വനിതാ  പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു ഖദീജ  മൂത്തേടത്ത്. വനിതകള്‍ രാഷ്ട്രീയത്തിലേക്ക് വലിയ തോതില്‍ കാലെടുത്തു വയ്ക്കും മുമ്പ് കാല്‍ നൂറ്റാണ്ട് മുമ്പ് തന്നെ ഇരുപത്തിയൊന്നുകാരി വനിത അധ്യക്ഷ പദവി അലങ്കരിച്ചത് മാറഞ്ചേരി പഞ്ചായത്തിലായിരുന്നു.1995ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് മുസ്ലിം ലീഗിലെ ഖദീജ മൂത്തേടത്ത് വിജയിച്ച് അധ്യക്ഷയായത്.തദ്ദേശ സ്ഥാപനങ്ങളില്‍ ആദ്യമായി 33 ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്തിയ സമയത്തായിരുന്നു പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ‍നിന്ന് ഖദീജ വിജയിച്ചു കയറിയത്.സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ പൂർത്തീകരിച്ച് പൊതുമരാമത്ത് വകുപ്പില്‍ താല്ക്കാലിക ജോലി ചെയ്യുന്നതിനിടെയാണ് അവര്‍ മത്സര രംഗത്തെത്തിയത്. ആദ്യ അങ്കത്തില്‍ തന്നെ വിജയിച്ച് പ്രസിഡന്റായ ഖദീജ പഞ്ചായത്തിലെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നൽകുകയും ചെയ്തു.തുടര്‍ന്ന് മൂന്ന് തവണ ബ്ലോക്ക് പഞ്ചായത്തംഗമാവുകയുംഒരു തവണ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയാവുകയും ചെയ്തു. നിലവിൽ വനിതാ ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാണ്.യൂസുഫ് മാറഞ്ചേരി ഖിറാഅത്ത്‌  നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് അഹമ്മദ് അക്ബർ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി ഷാഹിർ എവി സ്വാഗതം പറഞ്ഞു.അബുദാബി മാറഞ്ചേരി പഞ്ചായത്ത് കെഎംസിസി പ്രസിഡണ്ട് അബ്ദുൽ ഗഫൂർ സാഹിബ് മുഖ്യ പ്രഭാഷണം നടത്തി.സിദ്ധീഖ് നരണിപ്പുഴ, അലി ചിറ്റയിൽ എന്നിവർ സംസാരിച്ചു.മണ്ഡലം വൈസ് പ്രസിഡണ്ട് ഹാരിഫ് കല്ലുങ്ങൽ ഖദീജ മുത്തേടത്തിനും മണ്ഡലം പ്രസിഡണ്ട് അഹമ്മദ് അക്ബർ സാഹിബ്  പെരുമ്പടപ്പ്  ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ സിന്ധുവിനും സ്നേഹോപഹാരം നൽകി.അഡ്വ:ഇ.സിന്ധുവും മുൻ മാറഞ്ചേരി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.മണ്ഡലം സെക്രട്ടറി സജീർ മാറഞ്ചേരി നന്ദി പറഞ്ഞു