16 April 2024 Tuesday

എംഎഎസ്എം ചങ്ങരംകുളം മണ്ഡലം സർകോത്സവ്:വളയംകുളം യൂണിറ്റ് ജേതാക്കൾ

ckmnews

എംഎഎസ്എം ചങ്ങരംകുളം മണ്ഡലം സർകോത്സവ്:വളയംകുളം യൂണിറ്റ് ജേതാക്കൾ


ചങ്ങരംകുളം:എംഎസ്എം CIER ചങ്ങരംകുളം മണ്ഡലം സർകോത്സവ് സമാപിച്ചു. പത്ത് യൂണിറ്റുകളിൽ നിന്ന് 130 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരങ്ങളിൽ 

വളയംകുളം യൂണിറ്റ് ജേതാക്കളായി.കിഡ്സ്‌, ചിൽഡ്രൻസ്, സബ് ജൂനിയർ, ജൂനിയർ, ടീൻസ് എന്നീ വിഭാഗങ്ങളിലായി മറ്റുരച്ച സർഗ്ഗ വേദിയിൽ 116 പോയിന്റ്മായാണ് വളയംകുളം യൂണിറ്റ് ഒന്നാം സ്ഥാനം നേടിയത്. 111 പോയിന്റ്മായി മദ്രസത്തുൽ ഇസ്ലാഹിയ രണ്ടാം സ്ഥാനവും 68 പോയിന്റ്മായി മൂക്കുതല യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. എറവറാംകുന്ന് 59 പോയിന്റ്മായി നാലാം സ്ഥാനത്ത് എത്തിയപ്പോൾ നരണിപ്പുഴ, പെരുമ്പിലാവ്, കോക്കൂർ, മാങ്കുളം,ഒതളൂർ, ചങ്ങരംകുളം യൂണിറ്റുകൾ യഥാക്രമം താഴെയുള്ള സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു.പ്രശസ്ത ഗായകൻ ഖാദർഷ പുത്തൂറാണ് പരിപാടി ഉൽഘാടനം ചെയ്തത്.ആലങ്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതിഭ ടീച്ചർ അവാർഡുകൾ വിതരണം ചെയ്തു.പിപി.ഖാലിദ്,കെവി. മുഹമ്മദ്‌, ഹൈദ്രോസ് പട്ടേൽ, ബഷീർ വളയംകുളം, റാഫിദ.പിഐ,  റബീബ് കെബി. ശിബിൽ മാകുളം, ഇസ്മായിൽ മൂക്കുത്തല,റൗളത്ത്,നൈല ബിലാൽ, സന റസാഖ് എന്നിവർ സംബന്ധിച്ചു.