30 March 2024 Saturday

മദ്യപസംഘം അധ്യാപകനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി അധ്യാപകനെ ഭീഷണിപ്പെടുത്തിയ വർക്കെതിരെ നടപടി വേണം:മുസ്ലിംലീഗ്

ckmnews

മദ്യപസംഘം അധ്യാപകനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി


അധ്യാപകനെ ഭീഷണിപ്പെടുത്തിയ വർക്കെതിരെ നടപടി വേണം:മുസ്ലിംലീഗ് 


എടപ്പാൾ:നടുവട്ടത്ത് താമസിക്കുന്ന അധ്യാപകൻ്റെ വീട്ടിൽ രാത്രിയിൽ മദ്യപിച്ച് എത്തിയ സംഘം കൊലവിളി നടത്തിയ  സാമൂഹ്യ ദ്രോഹികളുടെ പേരിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കാലടിത്തറ വാർഡ് മുസ്ലിം ലീഗ് സമ്മേളനം ആവശ്യപ്പെട്ടു. നേരത്തെ ലഹരി മാഫിയ അടിപിടി നടത്തിയ സംഭവ സ്ഥലത്ത് നിന്നും വിളിപ്പാട് അകലെയാണ് സമാന സ്വഭാവമുള്ള കൊലവിളി ഉണ്ടായതെന്നും അതീവ ഗൗരവ സ്വഭാവമുള്ള സംഭവമാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.നാസർ കോലക്കാട്  അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ അഷ്റഫ് കോക്കൂർ  ഉൽഘാടനം ചെയ്തു. ഇബ്രാഹിം മൂത്തൂർ,ടീ സുലൈമാൻ ,മമ്മി കോലക്കാട്,പി വി സുലൈമാൻ, നിസാർ പി വി,ഗഫൂർ സി വി,സിറാജ് കെപി മൊയ്തീൻ ടീ സി എം കേ എം അലി, യുവി സിദീക്, സുബ്രമണ്യൻ ടീ, പ്രസംഗിച്ചു

പുതിയ ഭാരവാഹികളായി പി വി സുലൈമാൻ (പ്രസിഡൻ്റ്) ഗഫൂർ സി വി, എം കേ സലീം ,(വൈ പ്രസിഡൻ്റ്) റഉഫ് പി പി (സെക്രട്ടറി)മോയ്തുട്ടി കേ കേ സിറാജ് കെപി, (ജോ സെക്രട്ടറി)എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.