28 March 2024 Thursday

സുഹൃത്തുക്കള്‍ക്കൊപ്പം കിടക്കപങ്കിടാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു, മര്‍ദനം; ടെക്കി യുവാവ് അറസ്റ്റില്‍

ckmnews

സുഹൃത്തുക്കള്‍ക്കൊപ്പം കിടക്കപങ്കിടാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു, മര്‍ദനം; ടെക്കി യുവാവ് അറസ്റ്റില്‍


ബെംഗളൂരു: ഭാര്യയെ മർദിക്കുകയും സുഹൃത്തുക്കൾക്കൊപ്പം കിടക്കപങ്കിടാൻ നിർബന്ധിക്കുകയും ചെയ്തെന്ന പരാതിയിൽ ടെക്കി യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ ഐ.ടി. ജീവനക്കാരനായ 36-കാരനെയാണ് ഭാര്യയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.



കഴിഞ്ഞദിവസമാണ് ബെംഗളൂരു സാംബിഗെഹള്ളി സ്വദേശിയും സോഫ്റ്റ് വെയർ എൻജിനീയറുമായ 34-കാരി ഭർത്താവിനെതിരേ പോലീസിൽ പരാതി നൽകിയത്. ഭർത്താവ് സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയാണെന്നും ഇതിന് തയ്യാറാകാത്തതിനാൽ മർദിക്കുന്നത് പതിവാണെന്നുമായിരുന്നു പരാതി.


ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളുമായി കിടക്കപങ്കിടേണ്ടിവന്നു. ഇതിന്റെ ദൃശ്യങ്ങൾ ഭർത്താവ് മൊബൈൽഫോണിൽ പകർത്തിയിരുന്നു. പിന്നീട് വീണ്ടും സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു. വിസമ്മതിച്ചതോടെ തന്നെ മർദിക്കുന്നത് പതിവായി. ഉപദ്രവം കാരണം വിവാഹമോചനം നേടാൻ തീരുമാനിച്ചു. എന്നാൽ ഇതോടെ തന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തുകയാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.



ഐ.ടി. ജീവനക്കാരനായ ഭർത്താവ് കഞ്ചാവിന് അടിമയാണെന്നാണ് യുവതിയുടെ ആരോപണം. വീട്ടിൽ രണ്ട് കഞ്ചാവ് ചെടികൾ വളർത്തുന്നുണ്ടെന്നും തന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിച്ചതായും പരാതിയിൽ ആരോപിക്കുന്നുണ്ട്.



യുവതിയുടെ പരാതിയിൽ ബെംഗളൂരു പോലീസ് കഴിഞ്ഞദിവസമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. തുടർന്ന് പ്രതിയായ യുവാവിനെ പിടികൂടുകയായിരുന്നു. ഇയാളുടെ വീട്ടിൽനിന്ന് കഞ്ചാവ് തൈകൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.