24 April 2024 Wednesday

എടപ്പാൾ മിഴി തുറന്നു ഇനി ആഘോഷത്തിന്റെ രാവുകൾ:മലബാർ ഫെസ്റ്റിന് തുടക്കമായി

ckmnews

എടപ്പാൾ മിഴി തുറന്നു ഇനി ആഘോഷത്തിന്റെ രാവുകൾ:മലബാർ ഫെസ്റ്റിന് തുടക്കമായി


എടപ്പാൾ: നയന മനോഹര കാഴ്ചകളും വിനോദപാധികളുമായി എടപ്പാളിൽ മലബാർ ഫെസ്റ്റിന്  സഫാരി വില്ലേജിൽ തുടക്കമായി.ശനിയാഴ്ച വൈകിട്ട് നാല് മണിക്ക്  ദൈവത്തിന്റെ മാലാഖമർ എന്നറിയപ്പെടുന്ന ഭിന്നശേഷി കുരുന്നുകൾ ഫെസ്റ്റിന് തുടക്കം കുറിച്ചു.ഇന്ത്യയിൽ ഒട്ടാകെ എക്സിബിഷൻ സംഘടിപ്പിക്കുന്ന വിവിഡ് എന്റർടൈമെന്റ്  കമ്പനിയും  സഫാരി വില്ലേജ് എടപ്പാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ ഇന്ത്യൻ സിനിമ ചരിത്രത്തിൽ അത്ഭുതം സൃഷ്ടിച്ച ബാഹുബലി സിനിമയുടെ കലാകാരന്മാർ നേതൃത്വം നൽകിയ  ന്യൂയോർക്ക് പട്ടണം നയാഗ്ര വെള്ളച്ചാട്ടത്തിന്റെ വർക്കിംഗ് മോഡൽ  കാടിന്റെ വശ്യതയൊരുക്കുന്ന റോബോട്ടിക് ഷോ  മാണിക്യ സ്റ്റാളുകൾ ഫുഡ് കോർട്ടുകൾ അമ്യൂസ്മെന്റ് റൈഡുകളും കൊണ്ട് ഏറെ ശ്രദ്ധേയമാണ്.വിവിധ സെക്ഷന്റെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ്, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സമീറ ഇളയിടത്ത് തുടങ്ങിയവർ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളും മാനേജ്മെന്റ് പ്രതികളും  ഭിന്നശേഷി വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.