29 March 2024 Friday

ആശാ വർക്കേഴ്സ് യൂണിയൻ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

ckmnews


എടപ്പാൾ : ആശാ വർക്കേഴ്സ് യൂണിയൻ സിഐടിയു അവകാശ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ആരോഗ്യമേഖല സ്വകാര്യവത്കരണം അവസാനിപ്പിക്കുക,മിനിമം വേതനം 26000 രൂപയാക്കുക, ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുക, എൻഐഎം സ്ഥിരം സംവിധാനമാക്കുക,  ഇഎസ്ഐ അനുകൂല്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സിഐടിയു  എടപ്പാൾ ഏരിയാ കമ്മിറ്റിയംഗം കെ വി കുമാരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ധനലക്ഷ്മി അധ്യക്ഷയായി. സിഐടിയു ജില്ലാ കമ്മിറ്റിയംഗം എം മുരളീധരൻ ഏരിയാ കമ്മിറ്റിയംഗങ്ങളായ  ഋഷികേശൻ, പി പ്രവീൺ എന്നിവർ സംസാരിച്ചു. ആമിനകുട്ടി കാലടി സ്വാഗതവും പി രമണി നന്ദിയും പറഞ്ഞു.