19 April 2024 Friday

രണ്ടാം പാദവാര്‍ഷിക പരീക്ഷ; ടൈംടേബിളില്‍ മാറ്റം

ckmnews

ഡിസംബര്‍ 14 മുതല്‍ 22 വരെ നടത്തുന്ന ഹൈസ്കൂള്‍ വിഭാഗം രണ്ടാം പാദവാര്‍ഷിക പരീക്ഷ ടൈംടേബിളില്‍ മാറ്റം.ഡിസംബര്‍ 16ന് നടത്തുന്ന പത്താം ക്ലാസിന്‍റെ ഒന്നാം ഭാഷ പേപ്പര്‍ ഒന്ന് പരീക്ഷ രാവിലെ 9.30 മുതല്‍ 11.15 വരെ നടക്കും.നേരേത്ത രാവിലെ പത്തിന് തുടങ്ങാനിരുന്ന പരീക്ഷയാണ് പ്രായോഗിക ബുദ്ധിമുട്ട് സംബന്ധിച്ച്‌ പരാതി ലഭിച്ചതിനെ തുടര്‍ന്ന് 9.30ന് തുടങ്ങാന്‍ തീരുമാനിച്ചത്. 16ന് തന്നെ നടത്തുന്ന എട്ടാം ക്ലാസിന്‍റെ കലാകായിക പ്രവൃത്തിപരിചയ പരീക്ഷ രാവിലെ 9.30 മുതല്‍ 12.15 വരെയും പുനഃക്രമീകരിച്ചു. 16ന് നടത്താനിരുന്ന ഒമ്ബതാം ക്ലാസിന്‍റെ ഇംഗ്ലീഷ് പരീക്ഷ 21ന് ഉച്ചക്കുശേഷം 1.30 മുതല്‍ 4.15 വരെയും നടത്തും.