25 April 2024 Thursday

ആപ്പിളിന് ഉള്‍പ്പെടെ രാജ്യത്ത് ഒരേതരം ചാര്‍ജര്‍ കൊണ്ടുവരാന്‍ നീക്കം

ckmnews

ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കായി ഒരേ തരം ചാര്‍ജര്‍ രാജ്യത്ത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു.യൂണിഫോം ചാര്‍ജര്‍ നടപ്പാക്കുന്നത് പരിശോധിക്കാന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാര്‍ ചൗബെ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ബിനോയ് വിശ്വത്തെ അറിയിച്ചു.

ഇലക്‌ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങള്‍, വാണിജ്യ സംഘടനകള്‍, ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയുടെ പ്രതിനിധികളാണ് സമിതിയിലുള്ളത്.