29 March 2024 Friday

സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക:സ്ത്രീധന വിരുദ്ധ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ckmnews

സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക:സ്ത്രീധന വിരുദ്ധ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു


"സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റേയും പൂക്കരത്തറ കെ.വി.ഉസ്താദ് മെമ്മോറിയൽ ആർട്ട്സ് & സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽക്യാമ്പസ് തല പ്രചരണത്തിന്റെ ഭാഗമായി സ്ത്രീധന വിരുദ്ധ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.സംഗമം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ആർ. ഗായത്രി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിസിപ്പാൾ എം. ശ്രീലത അധ്യക്ഷത  വഹിച്ചു.പ്രൊഫ: വി.കെ. ബേബി മുഖ്യപ്രഭാഷണം നടത്തി. കവി എടപ്പാൾ സി സുബ്രമണ്യൻ , അടാട്ട് വാസുദേവൻ, ഖലീൽ റഹ്മാൻ എടപ്പാൾ, ലത്തീഫ് കളക്കര , ഹിഫ്സു റഹ്മാൻ , പി.സൗമ്യ, മുരളി മേലേപ്പാട്ട്, എം.അബ്ദുൾ ഗഫൂർ , ഇ.ടി. അഞ്ജന എന്നിവർ പ്രസംഗിച്ചു.