28 March 2024 Thursday

കുമരനല്ലൂർ എഞ്ചിനീർറോഡിൽ ബൈക്ക് അപകടം:യുവാവ് മരിച്ചു

ckmnews

കുമരനല്ലൂർ എഞ്ചിനീർറോഡിൽ ബൈക്ക് അപകടം:യുവാവ് മരിച്ചു


പടിഞ്ഞാറങ്ങാടി:കുമരനല്ലൂർ എഞ്ചിനീർ റോഡിൽ സ്‌കൂട്ടിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകത്തിൽ യുവാവ് മരിച്ചു. പറക്കുളം അരിക്കാട് റിട്ടയേർഡ് എസ്ഐ രാധാകൃഷ്ണന്റെ മകൻ  തെക്കെപ്പാട്ട് സുകേഷ് (29) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം.എടപ്പാൾ ഭാഗത്ത്‌ നിന്നും വന്ന ബൈക്കും പടിഞ്ഞാറങ്ങാടിയിൽ നിന്നും എടപ്പാൾ ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടിയുമാണ് അപകടത്തിൽപെട്ടത്.