20 April 2024 Saturday

കരിപ്പൂരില്‍ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

ckmnews

കരിപ്പൂരില്‍ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു


കൊണ്ടോട്ടി:കരിപ്പൂരില്‍ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു.പുളിക്കൽ പെരിയമ്പലം പരേതനായ പലേക്കോടൻ ഉണ്ണി മോയീൻ എന്നവരുടെ മകൻ നിസാർ (42) കുഴഞ്ഞ് വീണ് മരിച്ചത്. യൂത്ത് കോൺഗ്രസ്‌ കൊണ്ടോട്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും കലാസാംസ്കാരിക സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്നു. കരിപ്പൂർ എയർപ്പോർട്ടിൽ ബദ്ര കമ്പനിയുടെ സൂപ്പർവൈസറായിരുന്ന നിസാര്‍ വിമാനം പരിശോധിക്കുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു.മാതാവ്: പരേതയായ കണ്ണം തൊടി ആയമ്മ. 

ഭാര്യ: സാറാബി പെരിങ്ങളം. 

മക്കൾ: റിഫ, റാസി, റാദി. സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, ഹമീദ്, പരേതനായ മൊയ്തീൻക്കുട്ടി, സുഹറ പുല്ലുംകുന്ന്. കബറടക്കം പുളിക്കൽ ജുമാ മസ്ജിദിൽ നടന്നു.