20 April 2024 Saturday

കാളാച്ചാലിൽ അനധികൃത കുപ്പിവെള്ള ഫാക്ടറി:നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെക്കണമെന്ന ഹൈക്കോടതി

ckmnews

ചങ്ങരംകുളം:കാളാച്ചാലിൽ അനധികൃതമായി നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കുപ്പിവെള്ള ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ ഹൈക്കോടതി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി ജല ചൂഷണ ജാഗ്രത സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോ പോലും വക വെക്കാതെ നിർമാണ പ്രവർത്തികൾ തുടർന്നതോടെ കാളാച്ചാൽ ജല ചൂഷണ ജാഗ്രത സമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.തുടർന്ന് ഹൈക്കോടതി ഫാക്ടറി ഉടമക്കും,ഗ്രാമപഞ്ചായത്തിനും,പോലീസിനും നിർമാണ പ്രവൃത്തി നിർത്തി വെക്കാനുള്ള നടപടികൾ സ്വീകാരിക്കാനുള്ള നിർദേശം നൽകിയത്.വേനൽ ആവുന്നതോടെ കുടിവെള്ള ക്ഷാമ രൂക്ഷമാകുന്ന പ്രദേശത്ത് കുപ്പി വെള്ള ഫാക്ടറി വരുന്നതോടെ പ്രദേശം കടുത്ത വരൾച്ചയിലേക്ക് നീങ്ങുമെന്നും നാട്ടിലെ ഭരണ സംവിധാനങ്ങളെ കബളിപ്പിച്ചാണ് കുപ്പിവെള്ള ഫാക്ടറി നിർമാണം തുടങ്ങിയതെന്നും ജാഗ്രതാ സമിതി നേതാക്കൾ പറഞ്ഞു.പൊതുജനങ്ങളെ അണി നിരത്തി നടത്തി വന്ന ഫലം കണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.ജല ജാഗ്രത സമിതി ഭാരവാഹികളായ പികെ മുഹമ്മദ് അഷറഫ്,ടിവി മുഹമ്മദ് അബ്ദുറഹിമാൻ,വിപി സത്യൻ,പികെ അബ്ദുള്ളക്കുട്ടി,കെവി റഷീദ്,കെവി അംഷിദ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു