20 April 2024 Saturday

മൂക്കുതലയില്‍ സിപിഎം മുന്‍ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് പേര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

ckmnews

മൂക്കുതലയിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയടക്കം 4 പേർ പാർട്ടി വിട്ട് കോൺഗ്രസ്സിൽ ചേർന്നു


ചങ്ങരംകുളം :മൂക്കുതലയില്‍ സിപിഎം മുന്‍ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് പേര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.സിപിഎം മൂക്കുതല മുൻ ബ്രാഞ്ച് സെക്രട്ടറി കെ ലത്തീഫ്, സിപിഎം ബ്രാഞ്ച് അംഗങ്ങളായ എന്‍ പുഷ്‌പാകരൻ,വിവി സുനിൽ, സിഐടിയു സംഘടന മെമ്പറായ ടി കേശവൻ എന്നിവരും അവരുടെ കുടുംബവുമാണ് സിപിഎം CITU ബന്ധം ഉപേക്ഷിച്ച്  കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.വരും ദിവസങ്ങളിൽ മേഖലയിൽ നിന്ന് കൂടുതൽ പേർ പാർട്ടി വിടുമെന്നും ഇവര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം INTUC അംഗത്വം സ്വീകരിച്ച നാല് പേർക്കും അടുത്ത ദിവസം തന്നെ കോൺഗ്രസിൽ അംഗത്വം നൽകുമെന്ന് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം പ്രസിഡണ്ട്‌  പറഞ്ഞു.