28 September 2023 Thursday

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. പവന് 200 രൂപ

ckmnews

സംസ്ഥാനത്ത് ഇന്ന് സ്വർണ വില പവന് 200 രൂപ കൂടി. ഇതോടെ 39,800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാമിന് 4,975 രൂപ. ഈ മാസമാദ്യം രേഖപ്പെടുത്തിയ സ്വർണ വിലയിൽ നിന്ന് 800 രൂപയുടെ വർധനവാണ് 8 ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന് ശേഷമാണ് വില വർധിച്ചിരിക്കുന്നത്ഡിസംബർ 1 ന് സ്വർണ വില 39,000 എന്ന നിരക്കിലാണ് ആരംഭിച്ചത്. എന്നാൽ അതിന്റെ പിറ്റേ ദിവസം തന്നെ സ്വർണ വില 400 രൂപ ഉയർന്ന് 39,400 ആവുകയായിരുന്നു. പിന്നീടുള്ള ‍ഡിസംബർ 3,4 ദിവസങ്ങളിൽ സ്വർണ വില മാറ്റമില്ലാതെ തുടർന്നു. ഡിസംബർ‍ 5 ന് ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വില രേഖപ്പെടുത്തിയത്. പവന് 39,680 രൂപയായിരുന്നു ആ ദിവസത്തെ സ്വർണ വില. അതിന് ശേഷം ഡിസംബർ 6ന് സ്വർണ വില 240 രൂപ താഴ്ന്ന് 39,440 ൽ എത്തി