28 March 2024 Thursday

പെയിന്റിങ്ങിനിടെ ടെറസില്‍ നിന്ന് വീണ് ഗൃഹനാദന് ദാരുണാന്ത്യം

ckmnews


പട്ടാമ്പി : വീടിന്റെ ടെറസിൽ നിന്ന് വീണ്  ഗൃഹനാഥന് ദാരുണാന്ത്യം.വിളയൂർ കണ്ടേങ്കാവ് ചിറത്തൊടി അബ്ദുൽ മജീദാണ് (60) വീടിന്റെ രണ്ടാം നിലയിൽ പെയിൻ്റിംഗ് ജോലി  ചെയ്യുന്നതിനിടെ താഴേക്ക് വീണ് മരിച്ചത് .

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

രണ്ടാഴ്ച മുമ്പാണ് മജീദ് വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയത്.