20 April 2024 Saturday

പെൻഷൻകാർ ചങ്ങരംകുളം സബ്ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി

ckmnews

പെൻഷൻകാർ ചങ്ങരംകുളം സബ്ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി


ചങ്ങരംകുളം: വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ കെ.എസ്.എസ്.പി.യു. പെരുമ്പടപ്പ് ബ്ലോക്ക് കമ്മറ്റിയുടെ അഭിമുഖ്യ ചങ്ങരം സബ്ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ 

കുടിശ്ശികകൾ അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ സംഘടിപ്പിച്ചത്.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. രാമദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് വി. ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി. ഭരതൻ സംസ്ഥാന കമ്മറ്റി അംഗം കെ. ടി. നാരായണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ടി. കൃഷ്ണൻ നായർ, ടി.വി. മുഹമ്മദ് അബ്ദുർറഹ്മാൻ, കെ. യൂസുഫ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ധർണക്ക് മുമ്പ് ചങ്ങരംകുളം ടൗണിൽ നടത്തിയ പ്രകടനത്തിന് യൂനിറ്റ് സെക്രട്ടറിമാരായ, പി.എം. സതീശൻ, എ.വി. ദിവാകരൻ, അബ്ദു മാസ്റ്റർ, ഗൗരി ടീച്ചർ, ചന്ദ്രൻ മാസ്റ്റർ, ബലാമണി ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.