20 April 2024 Saturday

ജെസിഐ ഔട്ട് സ്റ്റാൻ്റിങ്ങ് യങ്ങ് പേഴ്സൺ അവാർഡ് സിനിമ താരം ലുക്മാന്

ckmnews

എടപ്പാൾ: ജെസിഐ ഔട്ട് സ്റ്റാൻ്റിങ്ങ് യങ്ങ് പേഴ്സൺ അവാർഡ് പ്രശസ്ത സിനിമ താരം ലുക്മാന്.ജൂനിയർ ചേംബർ ഇൻറർ നേഷ്ണലിൻ്റെ ഔട്ട് സ്റ്റാൻ്റിങ്ങ് യങ്ങ് പേഴ്സൺ അവാർഡിന് പ്രശസ്ത സിനിമ താരം ലുക്മാനെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ തൻ്റെ അഭിനയ മികവുകൊണ്ട് വിജയിപ്പിച്ച യുവതാരമാണ് ചങ്ങരംകുളം സ്വദേശിയായ ലുഖ്മാൻ. ജനുവരി 5ന് എടപ്പാൾ നടുവട്ടം റൺ ഗ്രാഡോ ടറഫിൽ വെച്ച് നടക്കുന്ന പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ വെച്ച് JCi സോൺ പ്രസിഡണ്ട് അവാർഡ് നൽകി ആദരിക്കുന്നതാണ്.