25 April 2024 Thursday

വൃദ്ധ ദമ്പതികൾക്ക് കട്ടിലും കിടക്കയും നൽകിഅഭയം സേവാ സമിതി

ckmnews

വൃദ്ധ ദമ്പതികൾക്ക് കട്ടിലും കിടക്കയും നൽകിഅഭയം സേവാ സമിതി


എടപ്പാൾ - വെങ്ങിനിക്കര അഭയം സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കഷ്ടത അനുഭവിക്കുന്ന കുമാരേട്ടന്റെ കുടുംബത്തിനാണ് സുമനസുകളുടെ സഹായത്താൽ കട്ടിലും കിടക്കയും നൽകിയത്.കഷ്ടത അനുഭവിക്കുന്ന കുടുംബത്തിന് കട്ടിൽ എന്ന പരിപാടിയുടെ  ഉൽഘാടന കർമ്മമാണ് ഇന്ന് നടന്നത്ഇ ശിവകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  ബിനേഷ് ശ്രീധർ, എം കെ വിജയകുമാർ, രവി ചോരും വീട്ടിൽ,  സുമേഷ് കല്ലൂര്, ശ്യം പ്രസാദ് ടിവി , സുമേഷ്  പി എസ് , സാദൃശ് എന്നിവർ പങ്കെടുത്തു.