28 March 2024 Thursday

പുതുചരിത്രം കുറിച്ച് അൽ ഫലാഹ് സ്കൂളിലെ പാർലിമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു

ckmnews

പുതുചരിത്രം കുറിച്ച് അൽ ഫലാഹ് സ്കൂളിലെ  പാർലിമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു


ചങ്ങരംകുളം:കക്കിടിപ്പുറം അൽ ഫലാഹ് എ എം എം ഇംഗ്ലീഷ് സ്കൂളിന് ഒരു പുതിയ ചരിത്രം കുടി.  2020-21 അധ്യയന വർഷത്തെ സ്കൂൾ പാർലിമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഓൺലൈൻ വഴി സംഘടിപ്പിച്ചു കൊണ്ടാണ്  അൽ ഫലാഹ് പുതിയ ചരിത്രം തിർത്തിരിക്കുന്നത്. മുൻപ് സ്കൂൾ പാർലിമെന്റ് ഇലക്ഷനും ഓൺലൈൻ വഴി തന്നെ അൽ ഫലാഹ് സ്കൂളിൽ നടത്തിയിരുന്നു.ഈ കോവിഡ്-19 കാലഘട്ടത്തിൽ തന്നെ മുൻപും ഒരുപാട് പാഠ്യേതര 

പ്രവർത്തങ്ങൾ നടത്തി അൽ ഫലാഹ് സ്കൂൾ അവരുടെ പ്രവർത്തന മികവ്  സജീവമാക്കിയിരുന്നു. 

പാലക്കാട്‌ മംഗലം  സി ഐ ശ്രീനിവാസൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഉമ്മർ തലാപ്പിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്‌റഫ്‌ കുമാരനെല്ലൂർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.വൈസ് പ്രിൻസിപ്പൽ പ്രിയ ടി കെ, അൽ ഫലാഹ് ട്രസ്റ്റ് വൈസ് ചെയർമാൻ സി കെ ബാപ്പിനു ഹാജി, പി ടി എ പ്രസിഡണ്ട്‌ ഫാറൂഖ് തലാപ്പിൽ,ഇബ്രാഹിം മാസ്റ്റർ അമയിൽ തുടങ്ങിയവർ സംസാരിച്ചു. പാർലിമെന്റ് മെമ്പർമാരായി ആദിത്യൻ പി വി, റുമാന കെ വി, റിൽവാൻ അലി, നുഫ അഷ്‌റഫ്‌ എ പി, ഫർഹാൻ പി എം, ഹനീന ഷിറിൻ എം കെ, മുഹ്സിന ടി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം  ഏറ്റെടുത്തത്.