25 April 2024 Thursday

ഹാർവെസ്റ്റോറിയം അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

ckmnews

ഹാർവെസ്റ്റോറിയം അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു


ചങ്ങരംകുളം : പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ അക്കാദമിക് വർഷം ആരംഭിച്ച് ആറുമാസത്തിനകം സംസ്ഥാന ജില്ലാതലങ്ങളിൽ നടന്ന  സി ബി എസ് ഇ ഇംഗ്ലീഷ് ഫെസ്റ്റ്, ശാസ്ത്ര പരിചയ മേള, ഐ എ എം ഇ ആർട്ടോറിയം, ചെസ്സ് ചാമ്പ്യൻഷിപ്പ്,ബാഡ്മിൻ്റൺ, ഫുട്ബോൾ തുടങ്ങി വിവിധ മത്സരങ്ങളിൽ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ടീമിനെയും അനുമോദിക്കുന്നതിനായി ഹാർവെസ്റ്റോറിയം അവാർഡ്  വിതരണ  ചടങ്ങ് സംഘടിപ്പിച്ചു.ഒരേസമയം രണ്ടു വേദികളിലായി സംഘടിപ്പിച്ച പരിപാടിയിൽ ആലങ്കോട് ഗ്രാമപഞ്ചായത്തംഗങ്ങളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ ഡോ. എ പി ജെ അബ്ദുൽ കലാം സ്ക്വയറിലും വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ അബാദി ബാനു ബീഗം സ്ക്വയറിലും ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർമാരായ പി കെ മുഹമ്മദ് അശ്റഫ്, അബ്ദുൽ മജീദ്, ശശി പൂക്കേപ്പുറത്ത്, സി കെ അഷ്റഫ് , അബ്ദുൽ സലാം, മുഹമ്മദ് ശരീഫ്, ഹകീം പെരുമുക്ക്, സി കെ പ്രകാശൻ, തസ്നീം അബ്ദുൽ ബശീർ, നിംന ചെമ്ര, ആയിഷ ഇബ്രാഹീം,  മൈമൂന ഫാറൂഖ്, സുനിത ചെർളശ്ശേരി, ഷഹന നാസർ, സുജിത സുനിൽ, വിനിത, ചന്ദ്രമതി വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.വിജയങ്ങൾ കൊയ്തെടുത്ത സന്തോഷത്തിനു പുറമേ ഒരു ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളുടെയും സജീവ സാന്നിധ്യം വിദ്യാർത്ഥികളെ ആവേശഭരിതരാക്കി.പ്രിൻസിപ്പൽ കെ എം മുഹമ്മദ് ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു.ഇർശാദ് കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ കേരള ഹസ്സൻ ഹാജി, കെ സിദ്ദീഖ് മൗലവി അയിലക്കാട് .വാരിയത്ത് മുഹമ്മദലി, വി പി ഷംസുദ്ദീൻ ഹാജി, എം കെ  ഹസൻ നെല്ലിശ്ശേരി പി പി നൗഫൽ സഅദി,പ്രൊഫ. അനീസ് ഹൈദരി, കെ പി എം ബഷീർ സഖാഫി സംബന്ധിച്ചു.