25 April 2024 Thursday

തണ്ണിപ്പന്തൽ വെളിയംകോട് റോഡിന്റെ യാത്ര ക്ലേശത്തിന് പരിഹാരം ആകുന്നു

ckmnews

മാറഞ്ചേരി:തണ്ണിപ്പന്തൽ വെളിയംകോട് റോഡിന്റെ വർഷങ്ങളായുള്ള യാത്ര ക്ലേശത്തിന് പരിഹാരം ആകുന്നു.മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം  ഉപയോഗിച്ച് രണ്ട് പിഡബ്ല്യു റോഡുകളെ ബന്ധിപ്പിക്കുന്ന തണ്ണീർപന്തൽ വെളിയങ്കോട് റോഡിനാണ് (മാറഞ്ചേരി പെരിച്ചകം) 35 ലക്ഷം രൂപ അനുവദിച്ചത്.ടാറിങ്  എസ്റ്റിമേറ്റ് എടുക്കൽ കഴിഞ്ഞ ദിവസം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ  സുബൈറിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ മെഹറലി,റെജുല ഗഫൂർ,  സുലൈഖ റസാഖ്,എഇ ഷാജഹാൻ ഓവർസിയർ അജീഷ് തുടങ്ങിയവരും സംബന്ധിച്ചു.വർക്ക് സമയോചിതമായി  പൂർത്തീകരിക്കാൻ ഡിവിഷൻ മെമ്പർ എ കെ സുബൈർ എല്ലാവരോടും സഹകരണം അഭ്യർത്ഥിച്ചു.