19 April 2024 Friday

കോഴിക്കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 43-കാരന്‍ അറസ്റ്റില്‍

ckmnews



മാവൂർ(കോഴിക്കോട്): ആറുവയസ്സുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പാഴൂർ ഇരട്ടക്കണ്ടിയിൽ അഷ്കറിനെ(സുധീന്ദ്രൻ-43)യാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.സി.ഐ. കെ. വിനോദൻ, എസ്.ഐ. വേണുഗോപാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ്, ബിജുഷ, നിഗില, ഷറഫലി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.