Kunnamkulam
ബസ്സിന് നേരെ കല്ലെറിഞ്ഞ് സ്ത്രീയുടെ തലയ്ക്ക് പരിക്കേറ്റ സംഭവം: കുന്നംകുളം കാണിപ്പയ്യൂര്‍ സ്വദേശി അറസ്റ്റില്‍

കുന്നംകുളം : ബസ്സിനു നേരെ കല്ലെറിഞ്ഞ് ബസ്സിലുണ്ടായിരുന്ന സ്ത്രീയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കാണിപ്പയ്യൂർ സ്വദേശി ഇടത്തൂർ വീട്ടിൽ രവി (58) നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.പെരുമണ്ണൂർ സ്വദേശി മാരോട്ട് വീട്ടിൽ നാരായണന്റെ ഭാര്യ പ്രേമലത (47) നാണ് പരിക്കേറ്റത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തൃശ്ശൂരിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ജയ് ഗുരു ബസ്സിൽ മദ്യപിച്ചു കയറിയ പ്രതി കണ്ടക്ടറുമായി വാക്ക് തർക്കമുണ്ടാവുകയും ഇതേ തുടർന്ന് ബസ് ജീവനക്കാർ പ്രതിയെ കാണിപ്പയ്യൂരിൽ ഇറക്കിയ സമയത്ത് പ്രതി കല്ലെടുത്ത് ബസ്സിന് നേരെ എറിയുകയായിരുന്നു. ആദ്യ ഏറിൽ ബസിനു മുകളിൽ തട്ടി കല്ല് തെറിച്ചു പോയെങ്കിലും വീണ്ടും പ്രതി കല്ലെടുത്ത് എറിയുകയായിരുന്നു. ഈ ഏറിലാണ് പ്രേമലതയ്ക്ക് തലയ്ക്ക് പരിക്കേറ്റത്.