29 March 2024 Friday

ജെ സി ഐ അവാർഡ് ജേതാവ് ദാസ് കോക്കൂരിനെ ആദരിച്ചു

ckmnews

ജെ സി ഐ അവാർഡ് ജേതാവ് ദാസ് കോക്കൂരിനെ ആദരിച്ചു


എടപ്പാൾ: ഈ വർഷത്തെ ജെ സി ഐ മീഡിയ പേഴ്സൺ അവാർഡ് ജേതാവ് ദാസ് കോക്കൂരിനെ കെ എഫ് എ കോക്കൂർ ആദരിച്ചു.ക്ലബ്ബിൽ വച്ച് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ കുഞ്ഞു കോക്കൂർ ഉപഹാരം നൽകി. അരുൺ ലാൽ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ,ശശി,ഫൈസൽ,ബാവ,ശശി, വിനു തുടങ്ങിയവർ ആശംസകൾ നേർന്നു.ചടങ്ങിൽ ക്ലബ്ബ് നവീകരണത്തിന് സഹായം ഒരുക്കിയ ബാബുവിനെയും ജീവകാരുണ്യ പ്രവർത്തകൻ ആതിര സുരേഷിനെയും ആദരിച്ചു.