28 March 2024 Thursday

കോവിഡ് പ്രതിരോധം:നരണിപ്പുഴ പ്രദേശത്ത് രണ്ടാംഘട്ട അണു നശീകരണം നടത്തി

ckmnews

നരണിപ്പുഴ പ്രദേശത്ത് രണ്ടാം ഘട്ട അണുനശീകരണം നടത്തി.


ചങ്ങരംകുളം:നരണിപ്പുഴ പ്രദേശത്തെ ക്വാറന്റൈൻ കഴിഞ്ഞ വീടും പരിസരവും അണുനശീകരണം നടത്തി. അതോടൊപ്പം  നരണിപ്പുഴ ചാരിറ്റി ആംബുലെൻസും, കടകളും അണുവിമുക്തമാക്കി. വാർഡ് മെമ്പർ നരണിപ്പുഴ മുഹമ്മദലിയുടെ നേതൃത്വത്തിൽ നന്നംമുക്ക് പഞ്ചായത്ത്  വൈറ്റ് ഗാർഡിന് കീഴിൽ ആയിരുന്നു അണുനശീകരണം. നരണിപ്പുഴ വൈറ്റ് ഗാർഡ് അംഗങ്ങളായ ഷബീബ്, ഷഹബാസ്, റിസാൽ എന്നിവർ പങ്കെടുത്തു.