18 April 2024 Thursday

പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ മുന്നോറോളം വിദ്യാർത്ഥികൾക്ക് വിവിധ കരാട്ടെ ബെൽറ്റ് വിതരണം നടത്തി

ckmnews

പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ മുന്നോറോളം വിദ്യാർത്ഥികൾക്ക് വിവിധ കരാട്ടെ ബെൽറ്റ് വിതരണം നടത്തി


ചങ്ങരംകുളം: പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ മുന്നോറോളം വിദ്യാർത്ഥികൾക്ക് വിവിധ കരാട്ടെ ബെൽറ്റ് വിതരണം നടത്തി.വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോകാൻ കരാട്ടെയുടെ നേതൃത്വത്തിൽ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ നടന്നുവരുന്ന ക്ലാസുകളിൽ പങ്കെടുക്കുകയും കഴിഞ്ഞ ദിവസം നടന്ന കരാട്ടെ ടെസ്റ്റിൽ യോഗ്യത നേടുകയും ചെയ്തവർക്കാണ് ബെൽറ്റുകൾ വിതരണം ചെയ്തത്. വിദ്യാർത്ഥികൾക്ക് ആത്മ വിശ്വാസവും ശാരീരിക ക്ഷമതയും ലക്ഷ്യബോധവും വർധിപ്പിക്കാൻ ഇത്തരം മാർഷ്യൽ ആർട്സ് സഹായകമാവുന്നുവെന്നത് ലോകം അംഗീകരിക്കുന്ന കാര്യമാണെന്ന്

മുഖ്യാതിഥി ദുബായ് പോലീസ് ട്രൈനറും കരാട്ടെ ചാമ്പ്യനുമായ ക്യാപ്റ്റൻ മുഹമ്മദ് അസീസ് ശരീഫി  അഭിപ്രായപ്പെട്ടു. ഡബ്ലിയു എഫ് എസ് കെ ഗ്രാൻഡ് മാസ്റ്റർ മുഹമ്മദ് ആശിഖ് ബെൽറ്റുകൾ വിതരണം ചെയ്തു. കെ.സിദ്ധീഖ് മൗലവി , വാരിയത്ത് മുഹമ്മദലി, കെ എം ശരീഫ് ബുഖാരി  സംസാരിച്ചു. വി പി ഷംസുദ്ധീൻ ഹാജി, എം കെ ഹസൻ നെല്ലിശേരി,പി പി നൗഫൽ സഅദി, കെ പി എം ബശീർ സഖാഫി  സംബന്ധിച്ചു.