29 March 2024 Friday

എടപ്പാൾ തുയ്യത്ത് ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ വീട്ടമ്മ മരിച്ചു

ckmnews



ചങ്ങരംകുളം:എടപ്പാൾ തുയ്യത്ത് ഉണ്ടായ അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ വീട്ടമ്മ മരിച്ചു.ബൈക്ക് അപകടത്തിൽ പെട്ട് ഗുരുതാവസ്ഥയിൽ തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ചിയ്യാനൂർ സ്വദേശി താഴത്തേതിൽ സിദ്ധീക്കിന്റെ ഭാര്യ കദീജ (58)ആണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ കദീജയുടെ മകൻ മുസ്തഫ(29)തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.മക്കൾ ബൾക്കീസ്,നിഷമോൾ,ഫാത്തിമ,കരീം,മുസ്തഫ.മരുമക്കൾ.നിസാർ,അഷ്ക്കർ,അൻസാർ,ഫാത്തിമ