19 April 2024 Friday

നന്നംമുക്ക് സ്വദേശി അടക്കം എടപ്പാള്‍ പൊന്നാനി മേഖലയില്‍ 26 പേര്‍ക്ക് രോഗം

ckmnews

നന്നംമുക്ക് സ്വദേശി അടക്കം എടപ്പാള്‍ പൊന്നാനി മേഖലയില്‍ 26 പേര്‍ക്ക് രോഗം


എടപ്പാള്‍ :നന്നംമുക്ക് സ്വദേശി അടക്കം എടപ്പാള്‍ പൊന്നാനി മേഖലയില്‍ 26 പേര്‍ക്ക് രോഗം.മലപ്പുറം ജില്ലയില്‍ ഇന്ന് 230 പേര്‍ക്കാണ് രോഗംസ്ഥിരീകരിച്ചത് വട്ടംകുളത്ത് 11 പേര്‍ക്കും എടപ്പാളില്‍ 6 പേര്‍ക്കും കാലടിയില്‍ 5 പേര്‍ക്കും പൊന്നാനിയില്‍ 3 പേര്‍ക്കും നന്നംമുക്ക് ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.ജില്ലയില്‍ ഇന്ന് കോവിഡ്  സ്ഥിരീകരിച്ച 230 പേരില്‍ 192 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്.25 പേരുടെ രോഗം ഉറവിടം അറിയാത്തതാണ്.538 പേര്‍ ഇന്ന് വിദഗ്ത ചികിത്സക്ക് ശേഷം രോഗമുക്തി നേടിയതായും ജില്ലാകളക്ടര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.