24 April 2024 Wednesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അതിക്രമം:പ്രതിക്കെതിരെയുള്ള പോക്‌സോ റദ്ദാക്കി

ckmnews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അതിക്രമം:പ്രതിക്കെതിരെയുള്ള പോക്‌സോ റദ്ദാക്കി


എടപ്പാൾ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അതിക്രമം കാണിച്ച സംഭവത്തിൽ അറസ്റ്റു ചെയ്ത പ്രതിയുടെ പേരിൽ ചുമത്തിയ പോക്‌സോ നിലനിൽക്കില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.പൊന്നാനി സ്വദേശി  നാലകത്ത് ഷാഫി(33)നെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ പോക്‌സോ ജഡ്ജ് സി.ആർ.ദിനേഷ് വെറുതെ വിട്ടത്. 2018-ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പൊന്നാനിയിൽ വെച്ച് 15 വയസുണ്ടായിരുന്ന പെൺകുട്ടിയുടെ നെഞ്ചിൽ പിടിച്ചടിക്കുകയും കൈയിൽ പിടിച്ച് വലിച്ചു കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് പൊന്നാനി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.പോക്‌സോ റദ്ദാക്കി ഐ.പി.സി.352 പ്രകാരമുള്ള കുറ്റം മാത്രം ചുമത്തിയ കോടതി രണ്ട് മാസം തടവും 500 രൂപ പിഴയുമാണ് പ്രതിക്ക് വിധിച്ചത്.പ്രതി ഇതിനകം കിടന്ന കാലയളവ് ശിക്ഷയായി കണക്കാക്കി വിട്ടയക്കുകയും ചെയ്തു.പ്രതിക്ക് വേണ്ടി എടപ്പാളിലെ അഡ്വ.ജിതേഷ് കുബ്ലാവിൽ, അഡ്വ.നിഖിൽ പടാലിൽ എന്നിവർ ഹാജരായി.