25 April 2024 Thursday

ലോകകപ്പ് ആരവങ്ങൾക്കിടെ ക്രിസ്മസ് ന്യൂ ഇയർ വിപണി ഉണർന്നു

ckmnews

എടപ്പാൾ: ഡിസംബർ പിറന്നതോടെ ക്രിസ്മസ് ന്യൂഇയർ വിപണി ഉണർന്നു.ലോകകപ്പ് ആരവങ്ങൾക്കിടെയാണ് ക്രിസ്തുമസിനെ വരവേൽക്കാനായി നാടും നഗരവും ഒരുങ്ങുന്നത്.കോവിഡ് മൂലം കഴിഞ്ഞ മൂന്ന് വർഷത്തോളമായി മന്ദഗതിയിലായിരുന്ന വിപണിയിൽ വലിയ പ്രതീക്ഷകളാണ് വ്യാപാരികൾ വെച്ച്പുലർത്തുന്നത്.കടകമ്പോളങ്ങളിൽ ആഘോഷ ഇനങ്ങളുടെ വിഭവങ്ങളൊരുങ്ങിയിട്ടുണ്ട്. ചിലയിടങ്ങളിൽ ക്രിസ്മസ് ഇനങ്ങൾക്ക്‌ മാത്രമായി ഷോപ്പുകൾ തുറന്ന് കഴിഞ്ഞു. പേപ്പർ സ്റ്റാറുകൾക്ക് പകരം ഫൈബർ പ്ലാസ്റ്റിക്  ഇനങ്ങളിൽ നിർമ്മിച്ച നക്ഷത്രങ്ങളാണ്  മാർക്കറ്റുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഗ്രീറ്റിംഗ് കാർഡുകളും പേപ്പർ സ്റ്റാറുകൾക്കും  ആവശ്യക്കാർ കുറഞ്ഞതോടെ കച്ചവടക്കാരും ഇതിൽനിന്ന് പിന്തിരിഞ്ഞിരിക്കുകയാണ്ഡിസംബർ ഒന്നുമുതൽ തന്നെ വീടുകളും ഷോപ്പുകളും മിന്നും താരകവും എൽ ഇ ഡി ലൈറ്റുകയും ചൈനീസ് മാല ബൾബുകളാലും ദീപാലങ്കൃതമായി കഴിഞ്ഞു.നൂറ് മുതൽ 500 രൂപ വിലവരുന്നതുമായ മാല ബൾബുകൾ വിപണിയിലെത്തിയിട്ടുണ്ട്.റെഡിമെയ്ഡ് പുൽക്കൂടുകളാണ്  തവണത്തെ ആകർഷണീയമായ ഐറ്റം. വലുതും ചെറുതുമായി പല വിലയിൽ മാർക്കറ്റുകളിൽ പുൽക്കൂടുകൾ സ്ഥാനം പിടിച്ച് കഴിഞ്ഞു.പോയകാലത്തെ പ്രതാപം മാർക്കറ്റിൽ തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.