23 April 2024 Tuesday

പെരുമ്പടപ്പ് ബ്ളോക്ക് കേരളോത്സവം ആലംകോട് ഗ്രാമപഞ്ചായത്ത് ജേതാക്കൾ

ckmnews



ചങ്ങരംകുളം:കഴിഞ്ഞ ദിവസം സമാപിച്ച പെരുമ്പടപ്പ് ബ്ളോക്ക് കേരളോത്സവത്തിൽ ആലംകോട് ഗ്രാമപഞ്ചായത്ത് ജേതാക്കളായി.316 പോയിന്റ് നേടിയാണ് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്.241 പോയിന്റ് വീതം നേടി മാറഞ്ചേരി വെളിയംകോട് പഞ്ചായത്തുകൾ രണ്ടാം സ്ഥാനവും,175 പോയിന്റ് നേടി നന്നംമുക്ക് മൂന്നാം സ്ഥാനവും നേടി.112 പോയിന്റ് നേടിയ പെരുമ്പടപ്പ് നാലാം സ്ഥാനം കരസ്ഥമാക്കി.