29 March 2024 Friday

കുന്നംകുളത്ത് നിന്ന് 6000 ലിറ്റർ സിന്തറ്റിക് വിനാഗിരി ഭക്ഷ്യ സുരക്ഷ വകുപ്പ് പിടിച്ചെടുത്തു

ckmnews



കുന്നംകുളം:6000 ലിറ്റർ സിന്തറ്റിക് വിനാഗിരി ഭക്ഷ്യ സുരക്ഷ വകുപ്പ് പിടിച്ചെടുത്തു.ഇയ്യാലിൽ പ്രവർത്തിക്കുന്ന കൈരളി ഏജൻസീസ് എന്ന സ്ഥാപനത്തിൽ നിന്നാണ് സിന്തറ്റിക് വിനാഗിരി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന്   സ്ഥാപനം ഭക്ഷ്യ സുരക്ഷ വകുപ്പ് അടപ്പിച്ചു. മിനറൽ ആസിഡ് കലർന്ന വിനാഗിരി ലാബ് റിപ്പോർട്ടിൽ കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാപനം അടപ്പിച്ചത്. സിന്തറ്റിക് വിനാഗിരിയുടെ സാമ്പിൾ ശേഖരിച്ച് ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. തൃശൂർ ഫുഡ്‌ സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ കെ കെ അനിലൻ,ഫുഡ്‌ ആൻഡ് സേഫ്റ്റി ഓഫീസർ മാരായ പി വി ആസാദ്, രാജീവ്‌ സൈമൺ, ഇ എ രവി, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്  .പാലക്കാട്‌, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഈ സ്ഥാപനത്തിനെതിരെ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കേസ് നിലവിൽ ഉണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.