23 March 2023 Thursday

കാനഡയെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മൊറോക്കോ പ്രീക്വാര്‍ട്ടറില്‍ കാനഡ പുറത്ത്

ckmnews

ദോഹ: കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിന് മടക്കി മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറിലെത്തി. നാലാം മിനിറ്റില്‍ ഹാകിം സിയെച്ചിന്‍റെ ഗോളില്‍ മുന്നിലെത്തിയ മൊറോക്കോ 23-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസ്യരിയുടെ ഗോളില്‍ ലീ‍ഡുയര്‍ത്തി. 40-ാം മിനിറ്റില്‍ മൊറോക്കോയുടെ നയിഫ് അഗ്വേര്‍ഡിന്‍റെ സെല്‍ഫ് ഗോളില്‍ കാനഡ ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ഗോളടിക്കാന്‍ അനുവദിക്കാതെ മൊറോക്കോ കാനഡയെ പിടിച്ചു കെട്ടി.