18 April 2024 Thursday

അവസരങ്ങള്‍ കളഞ്ഞു കുളിച്ച് ബെല്‍ജിയം; ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങി പുറത്തേക്ക് ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

ckmnews

ദോഹ:  പ്രീ ക്വാര്‍ട്ടറിലെത്താന്‍ വിജയം അനിവാര്യമായിരുന്ന ജീവന്‍മാരണപ്പോരാട്ടത്തില്‍ ക്രോയേഷ്യക്കെതിരെ ഗോളെന്നുറപ്പിച്ച അരഡ‍സന്‍ അവസരങ്ങള്‍ കളഞ്ഞു കുളിച്ച ബെല്‍ജിയം ഗോള്‍രഹിത സമനില വഴങ്ങി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. സമനില വഴങ്ങിയെങ്കിലും അഞ്ച് പോയന്‍റുമായി ക്രോയേഷ്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ അവസാന മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് മൊറോക്കോ ഏഴ് പോയന്‍റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. കാനഡ നേരത്തെ പുറത്തായിരുന്നു. തോല്‍വിയോടെ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തിന്‍റെ സുവര്‍ണതലമുറ കൂടിയാണ് ലോക ഫുട്ബോള്‍ വേദിയില്‍ നിന്ന് വിടപറയുന്നത്.