20 April 2024 Saturday

ഉമർ മുസ്‌ലിയാർ സ്മാരക അവാർഡ് എം ഹൈദർ മുസ്‌ലിയാർക്ക്

ckmnews

ഉമർ മുസ്‌ലിയാർ സ്മാരക അവാർഡ് എം ഹൈദർ മുസ്‌ലിയാർക്ക്


ചങ്ങരംകുളം:ഇർശാദ് മുൻ ചെയർമാൻ അന്തരിച്ച എം വി ഉമർ മുസ്‌ലിയാരുടെ സ്മരണാർത്ഥം സാമൂഹിക മേഖലയിലെ മുന്നേറ്റ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന മതപണ്ഡിതർക്ക് ഏർപ്പെടുത്തിയ അവാർഡിന് എം ഹൈദർ മുസ്‌ലിയാർ അൽ ഖാസിമി മാണൂർ അർഹനായി.ദീർഘകാലം  യു എ ഇ യിലും തുടർന്ന് സ്വദേശത്തും മതാധ്യാപന, പ്രബോധന മേഖലയിലും സാംസ്കാരിക സേവന നേതൃരംഗത്തും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് അവാർഡ് സമിതി അറിയിച്ചു.ഡിസംബർ 3 ശനിയാഴ്ച  ഉമർ മുസ്‌ലിയാരുടെ ആണ്ടു ദിനത്തിൽ ചങ്ങരംകുളത്ത് വെച്ച് പ്രമുഖർ അവാർഡ് നൽകും.മാണൂർ സ്വദേശിയായ ഹൈദർ മുസ്‌ലിയാർ പേർഷ്യനൂർ, പാഴൂർ , ചാലിയം, ദയൂബന്ദ് , എന്നിവിടങ്ങളിൽ പണ്ഡിത പ്രമുഖരായ ഒ കെ സൈനുദ്ദീൻകുട്ടി മുസ്‌ലിയാർ, മുഹമ്മദ് മുസ്‌ലിയാർ, ബാപ്പു മുസ്‌ലിയാർ, കുഞ്ഞു ഹൈദർ മുസ്‌ലിയാർ തുടങ്ങിയവർക്കു കീഴിലെ   പഠന ശേഷം മാരായംകുന്ന്, വെളിയംങ്കോട്, വെള്ത്തൂർ, വടുതല,കാളികാവ്, തലക്കശ്ശേരി, ആലുർ   മഹല്ലുകളിൽ മുദരിസായി സേവനമനുഷ്ഠിച്ചു.1987 മുതൽ അൽ ഐൻ ഔഖാഫിനു കീഴിലെ    മസ്ജിദുകളിൽ ഇമാമും വിദേശ പഠിതാക്കൾക്കും പ്രവാസികൾക്കും അധ്യാപകനായും സേവനം  തുടർന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യു എ ഇ മുൻ ആക്ടിംഗ് പ്രസിഡണ്ട് , മലപ്പുറം ജില്ലാ മുശാവറ അംഗം, താലൂക്ക് പ്രസിഡണ്ട് , മാണൂർ മനാറുൽ ഹുദാ പ്രസിഡൻ്റ് , എടപ്പാൾ ഇസ്‌ലാമിക് ഗൈഡൻസ് സെന്റർ വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. മാണൂർ പരേതനായ പാലക്കൽ ബാപ്പു ഹാജിയുടെ മകനാണ്