23 April 2024 Tuesday

കേരള ലോട്ടറി നറുക്കെടുപ്പ് തീയ്യതികളിലെ മാറ്റം ലോട്ടറി തൊഴിലാളികൾ പ്രതിസന്ധിയിൽ

ckmnews

കേരള ലോട്ടറി നറുക്കെടുപ്പ്  തീയ്യതികളിലെ മാറ്റം ലോട്ടറി തൊഴിലാളികൾ പ്രതിസന്ധിയിൽ


ചങ്ങരംകുളം:കേരള ലോട്ടറി നറുക്കെടുപ്പ്  തീയ്യതികളിലെ മാറ്റം ലോട്ടറി തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നതായി ചെറുകിട ലോട്ടറി തൊഴിലാളികളുടെ പരാതി.ഞായറാഴ്ച നറുക്കെടുപ്പ് നടന്നിരുന്ന 50 രൂപയുടെ ലോട്ടറി നറുക്കെടുപ്പ് ബുധനാഴ്ചയിലേക്കും,ബുധനാഴ്ച നടുക്കെടുക്കേണ്ട 40 രൂപയുടെ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഞായറാഴ്ചയിലേക്കും മാറ്റിയതാണ് ലോട്ടറി തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്‌.നറുക്കെടുപ്പിലെ മാറ്റം പലർക്കും നല്ല രീതിയിൽ ടിക്കറ്റ് വിൽക്കാൻ കഴിയാത്ത അവസ്ഥയിലാക്കിയെന്നും പ്രതിസന്ധി ക്ക് പരിഹാരം കാണണമെന്നും ചങ്ങരംകുളത്തെ ചെറുകിട  ലോട്ടറി തൊഴിലാളികൾ സർക്കാരിനോട് ആശ്യപ്പെട്ടു