29 March 2024 Friday

ലോക ഏയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ സന്ദേശറാലിയും നടത്തി

ckmnews

ലോക ഏയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ സന്ദേശറാലിയും നടത്തി


എടപ്പാൾ: കാലടി കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കണ്ടനകം ദാറുൽ ഹിദായ സ്ക്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ സഹകരണത്തോടെ ലോക ഏയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ സന്ദേശറാലിയും നടത്തി.കാലടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ കെ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ബഷീർ തുറയാറ്റിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ:കെ.പി.മൊയ്തീൻ, സ്ക്കൂൾ പ്രിൻസിപ്പൾ എൻ അബ്ദുൾ ഖയ്യൂം , ഗ്രാമ പഞ്ചായത്തംഗം കെജി ബാബു,  ഹെൽത്ത് സൂപ്ര വൈസർ സി.ആർ.ശിവപ്രസാദ്,ഹെൽത്ത് ഇൻസ്പെക്ടർ ടി.ആൻഡ്രൂസ്,എൻഎസ്എസ് കോ ഓർഡിനേറ്റർ കെ അസിതകുമാരി,സപ്ന സാഗർ, സി.ബീന,കെഎ കവിത, സതീഷ് അയ്യാപ്പിൽ, എം ടി. സൗദാമിനി, സുജി വർക്കി, അൽഫോൺസ മാത്യൂ, ശിവപ്രിയ ഹരി, ജാനകി, ലക്ഷ്മി, ജ്യോതി ആശിഖ് എന്നിവർ സംസാരിച്ചു.വിദ്യാർത്ഥിനികൾ തെരുവുകളിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി,ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥിനികൾ എന്നിവർ പങ്കെടുത്തു