24 April 2024 Wednesday

സൗദി അറേബ്യയെ തകർത്തിട്ടും പ്രീക്വാർട്ടർ കാണാതെ മെക്സിക്കോ

ckmnews

ഖത്തർ ലോകകപ്പ് 2022 ഗ്രൂപ്പ് സിയിൽ മെക്സിക്കോ സൗദി അറേബ്യയെ തകർത്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മെക്സിക്കോയുടെ ജയം. മത്സരത്തിൽ വിജയിച്ചെങ്കിലും പ്രീ കോർട്ടർ കാണാതെ പുറത്തായിരിക്കുകയാണ് മെക്സിക്കോ. 47ാം മിനിറ്റില്‍ ഹെന്‍ഡ്രി മാര്‍ട്ടിനും 52ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ലൂയിസ് ചാവേസുമാണ് മെക്സിക്കോക്കായി ​ഗോൾ നേടിയത്. സലേം അൽ ദവ്സാരിയാണ് സൗദിക്കായി ഇൻജറി ടൈമിൽ ഗോള്‍ നേടിയത്. 


മെക്സിക്കൻ മുന്നേറ്റമാണ് ആദ്യ പകുതിയില്‍ കണ്ടത്. എന്നാല്‍ ഗോള്‍ മാത്രം കണ്ടെത്താനായില്ല. ആദ്യ പകുതിയില്‍ 11 ഷോട്ടുകളാണ് മെക്സിക്കോ ഉതിര്‍ത്തത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ അലക്‌സിസ് വെഗയുടെ ഗോളെന്നുറച്ച ഷോട്ട് സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസ് തടയുകയായിരുന്നു. ഏഴാം മിനിറ്റില്‍ ഹെന്‍ഡ്രി മാര്‍ട്ടിന്‍റെ ശ്രമവും 26 ാം മിനിറ്റില്‍ ലൊസാനോയുടെ ശ്രമവും ഒവൈസിന് മുന്നില്‍ നിഷ്പ്രഭമായി.