24 April 2024 Wednesday

എടപ്പാളിൽ ബന്ധുവിനെ കുത്തിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

ckmnews

എടപ്പാളിൽ ബന്ധുവിനെ കുത്തിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ


എടപ്പാൾ: തമിഴ്നാട് സ്വദേശിയായ 45 കാരനെ കുത്തി പരിക്കേൽപ്പിച്ച  കേസിലെ പ്രതി അറസ്റ്റിൽ.പിടിയിലായ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തു നിന്നായി കുത്താനായി ഉപയോഗിച്ച കത്തിയും  കണ്ടെടുത്തു.എസ് ഐ സജീവ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ  സനോജ്, ഷിജു പി, സി പി ഒ വിബീഷ് തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ബന്ധുവും സുഹൃത്തുമായ  ശശികുമാർ (44)നെ കൂടെ താമസിച്ചിരുന്ന മണികണ്ഠൻ(27) വാക്ക് തർക്കത്തിനിടെ കുത്തി പരിക്കേൽപ്പിച്ചത്.ബുധനാഴ്ച കാലത്ത് പ്രതിയെ ചങ്ങരംകുളം പോലീസ് എടപ്പാളിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.