Edappal
ഭക്തിനിർഭരമായ ചടങ്ങുകളോടെ പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തിൽ അയ്യപ്പൻവിളക്ക് നടത്തി

ഭക്തിനിർഭരമായ ചടങ്ങുകളോടെ പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തിൽ അയ്യപ്പൻവിളക്ക്
നടത്തി
എടപ്പാൾ: പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് ഭക്തിനിർഭരമായ ചടങ്ങു കളോടെ നടന്നു. മേളം, ഭജന, ഉടുക്കുപാട്ട്, തായമ്പക, തിരി ഉഴിച്ചിൽ, അയ്യപ്പനും വാവരും വെട്ടും തടവും, ഗുരുതി തർപ്പണം എന്നിവ നടന്നു.നൂറുകണക്കിന് മാളികപ്പുറങ്ങൾക്ക് ളുടെ താലപ്പൊലിയോടും വാദ്യമേളങ്ങളോടും കൂടിയുള്ള പാലക്കൊ മ്പ് എഴുന്നള്ളിപ്പ് പൊറൂക്കര
ക്ഷേത്രത്തിൽനിന്ന് തുടങ്ങി. മൂന്നു നേരവും അയ്യപ്പഭക്തർക്കെല്ലാം അന്നദാനവുമുണ്ടായി.വട്ടംകുളം വി.വി. പ്രഭാകരനും സംഘവുമാണ് വിളക്കുപാർട്ടി.ക്ഷേത്രത്തിലെ പൂജാദികർമങ്ങൾ മേൽശാന്തി പി.എം. മനോജ് എമ്പ്രാന്തിരി കാർമികത്വം വഹിച്ചു.