28 March 2024 Thursday

മലപ്പുറത്ത് ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശം പെരുമാറ്റം, എംവിഐ അറസ്റ്റിൽ

ckmnews

മലപ്പുറം : ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മലപ്പുറം എംവിഐ അറസ്റ്റിൽ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി ബിജുവിനെ വയനാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. യുവതി പരാതി നൽകിയതോടെ എംവിഐ ഒളിവിൽ പോവുകയായിരുന്നു. ഇയാളെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. യുവതിയുടെ പരാതിയിൽ മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടർക്ക് എതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്.  നവംബർ 17 നായിരുന്നു സംഭവം.