28 March 2024 Thursday

ബംഗാൾ ഉൾകടലിൽ വീണ്ടും ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം മഴ സാധ്യത, 5 ജില്ലകളിൽ ഇന്ന് ജാഗ്രത നിർദ്ദേശം

ckmnews

തിരുവനന്തപുരം: കേരളത്തിലെ മഴ സാഹചര്യം വീണ്ടും മാറിയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. മധ്യ  ബംഗാൾ ഉൾകടലിൽ  ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. കിഴക്കൻ കാറ്റിന്‍റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 4-5 ദിവസം ഒറ്റപെട്ട  ഇടത്തരം മഴക്ക് സാധ്യതയെന്നാണ് കേന്ദ്രം കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. അതേസമയം തന്നെ ഇന്ന് അഞ്ച് ജില്ലകളിൽ ജാഗ്രത നി‍ർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പുണ്ട്.